മട്ടന്നൂരിൽ ഉംറ തീർഥാടകരുമായി പോവുകയായിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ.
കണ്ണൂർ: മട്ടന്നൂർ ശിവപുരത്ത് ഉംറ തീർഥാടകരുമായി പോവുകയായിരുന്ന ബസിന് തീപിടിച്ചു. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ബസിൽ നാൽപ്പത്തി രണ്ട് യാത്രക്കാരാണുണ്ടായിരുന്നത്. തീപിടിത്തുണ്ടായ ഉടൻ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ബസിനു
പുറത്തിറക്കിയതിനാൽ വലിയൊരു ദുരന്തം
ഒഴിവായി.
തീപിടിത്തത്തിൽ ബസ് പൂർണമായുംകത്തിയമർന്നു. സമീപത്തെ കടയിലേക്ക് തീപടർന്ന് നാശനഷ്ടമുണ്ടായി. ജനവാസ മേഖലയിൽ ബസിന് തീപിടിച്ചത് ആശങ്ക ഉണ്ടാക്കിയെങ്കിലും ഫയർ ഫോഴ്സ് എത്തി തീ അണച്ചതോടെ സ്ഥിതിഗതികൾ സാധാരണ ഗതിയിലായി.

Comments
Post a Comment