ന്യൂനപക്ഷം നേരിടുന്ന ജീർണ പ്രതിസന്ധികൾക്ക് വിദ്യാഭ്യാസോന്നമനമാണ് പ്രതിവിധി- ആസഫ് നൂറാനി
മയ്യിൽ: ഇന്ത്യയിലെ ന്യൂനപക്ഷം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന സർവ്വ വിധ പ്രതിസന്ധികൾക്കുമുള്ള പ്രതിവിധി വിദ്യാഭ്യാസോന്നമനം മാത്രമാണെന്നും അതിനുള്ള തീവ്ര പരിശ്രമത്തിലാണ് ജാമിഅ മദീനത്തുന്നൂറും അതിന്റെ അമ്പതിൽ പരം വരുന്ന ക്യാമ്പസുകളുമെന്ന് ജാമിഅഃ മദീനത്തുന്നൂർ പ്രോ. റെക്ടർ ആസഫ് നൂറാനി വരപ്പാറ. ജാമിഅത്തുൽ ഹിന്ദ് അഖില കേരള മഹർജാനിൽ ഇബ്തിദാഇയ്യ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മദീനത്തുന്നൂർ കമാലിയ ക്യാമ്പസ് മയ്യിലിനെയും ക്യാമ്പസിലെ പ്രതിഭകളെയും ആദരിക്കുന്ന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ ഇനിയും സർവ്വോപരി ഊർജസ്വലതയോടെ മുന്നോട്ട് പോവണമെന്നും നേട്ടങ്ങളുടെ പുതിയ മേച്ചിൽ പുറങ്ങൾ കീഴടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാട്ടുകാരും സംഘടനാ നേതാക്കളും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും പരിപാടിയിൽ സംബന്ധിച്ചു. ഹസൻ സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.കമാൽ ഹാജി, നിസാർ ഹാജി, എസ് എസ് എഫ് കമ്പിൽ ഡിവിഷൻ പ്രസിഡന്റ് അഫ്സൽ അലി അമാനി,ഐ സി എഫ് നാഷണൽ കമ്മിറ്റി അംഗം ഷുഹൈബ് അമാനി കയരളം, മുബഷിർ ഹസൻ തുടങ്ങിയവർ ആശംസ അറിയിച്ചു.ഫത്താഹ് നൂറാനി സ്വാഗതവും നിസാർ നൂറാനി നന്ദിയും പറഞ്ഞു.

Comments
Post a Comment