കണ്ണാടിപ്പറമ്പ് : കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി വിദ്യാർത്ഥികൾ മാതൃകയായി.
കണ്ണാടിപ്പറമ്പ് : ക്ലാസ് മുറികളിൽ നിന്നു
പഠിച്ച നൻമയുടെ നല്ല പാഠങ്ങൾ ജീവിതത്തിൽ പകർത്തി മാതൃകയാവുകയാണ് ദേശസേവയിലെ വിദ്യാർത്ഥികൾ. 7 ബി ക്ലാസിൽ പഠിക്കുന്ന ആദിൽ, ആസിം, മുഫീദ്, ഹയാൻ, മിനാസ് എന്നീ കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം വഴിയരികിൽ നിന്നും ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മാല കളഞ്ഞു കിട്ടിയത്. കുട്ടികൾ ഉടനെ തന്നെ സ്കൂൾ ഓഫീസിലെത്തി ഹെഡ്‌മിസ്ട്രസ് ഇ.ജെ സുനിത ടീച്ചർക്ക് കൈമാറുകയായിരുന്നു. ഇന്ന് സ്കൂൾ ഗ്രൂപ്പ് വഴി വിവരങ്ങൾ പുറത്തുവിട്ടപ്പോഴാണ് തെളിവ് സഹിതം ഉടമ എത്തിയത്. തുടർന്ന് കുട്ടികളുടെ സാന്നിധ്യത്തിൽ കൈമാറുകയും ചെയ്തു. നാളെ വിദ്യാർഥികളെ അനുമോദിക്കാൻ തീരുമാനിച്ചിരിക്കുകയാണ് വിദ്യാലയ അധികൃതർ.

Comments
Post a Comment