കുറുമാത്തൂർ : കൂനത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.

 


ചുഴലി കൂനത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചുഴലി തോളൂർ സ്വദേശി മീത്തലേ പുരയിൽ അജുൽ രവീന്ദ്രൻ (21) ആണ് മരിച്ചത്. 


ഇന്നലെ രാത്രി അജുൽ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.


എം പി രവീന്ദ്രൻ-ബിന്ദു ദമ്പതികളുടെ മകനാണ്. സഹോദരൻ: മിജുൽ.

 




Comments