കൊളച്ചേരിയിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ നാളെ പത്രിക സമർപ്പിക്കും

 


കൊളച്ചേരി : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫിന്റെ 19 സ്ഥാനാർത്ഥികളും നാളെ വ്യാഴാഴ്ച കാലത്ത് വരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കും. രാവിലെ 10 30 ന് ശിഹാബ് തങ്ങൾ സ്മാരക സൗധം പരിസരത്ത് നിന്നും സ്ഥാനാർത്ഥികളെ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് സ്വീകരിച്ചാനയിക്കും. 

      കഴിഞ്ഞദിവസം നടന്ന യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ലിസ്റ്റ് അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിലേക്ക് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി മുസ്തഫ കോടിപ്പൊയിലിന് യോഗം സ്വീകരണം നൽകി. UDF പഞ്ചായത്ത് ചെയർമാൻ കെഎം ശിവദാസൻ അധ്യക്ഷത വഹിച്ചു. കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, വൈസ് പ്രസിഡണ്ട് എം സജ്മ, മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി, മുൻഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അനന്തൻ മാസ്റ്റർ, കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി പി സുമേഷ്, ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ വി പ്രേമാനന്ദൻ സംസാരിച്ചു.


         വാർഡ്‌ - സ്ഥാനാർഥികൾ


നണിയൂർ - പി വിദ്യ 

കൊളച്ചേരി - ടി കൃഷ്ണൻ 

പെരുമാച്ചേരി - സി ഒ ശ്യാമള ടീച്ചർ 

വളവിൽ ചേലേരി - വി വി ഷിജിന 

എടക്കൈ - എം കെ ശ്രീജ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??