തളിപ്പറമ്പ് : എഴുത്തിൽ മികവ് തെളിയിച്ച് മെസ്ന
തളിപ്പറമ്പ: ശിശുക്ഷേമ സമിതി ജില്ലാതല രചനാ മത്സരങ്ങളിൽ കെ വി മെസ്നക്ക് ഉജ്ജ്വല നേട്ടം. ഹയർസെക്കൻഡറി വിഭാഗം കവിതാരചനയിലും ഉപന്യാസരചനയിലും ഒന്നാം സ്ഥാനവും കഥാരചനയിൽ രണ്ടാം സ്ഥാനവും നേടി മെസ്ന മുന്നിട്ടു നിന്നു. തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിലും സംസ്ഥാന ശാസ്ത്രോത്സവത്തിലും വിവിധ മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.
പാഠപുസ്തകങ്ങളിൽ കുട്ടികൾക്ക് പഠിക്കാനായി മെസ്നയുടെ കവിതയുണ്ട്.
കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

Comments
Post a Comment