ഡിജിറ്റൽ അറസ്റ്റ്; 1.64 കോടി രൂപ തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസിൽ ഉൾപ്പെട്ട പ്രതി പിടിയിൽ

 


 


കണ്ണൂർ: കണ്ണൂർ താവക്കര സ്വദേശിനിയുടെ ഒരുകോടി 64 ലക്ഷം രൂപ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസിൽ ഉൾപ്പെട്ട പ്രതി പിടിയിൽ. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ബാങ്കിൽ നിന്നും ചെക്ക് ഉപയോഗിച്ച് പിൻവലിച്ച സംഘത്തിൽപ്പെട്ട കോഴിക്കോട് ഒളവണ്ണ സ്വദേശിയായ മുഹമ്മദ് അമീൻ ഫർഹാൻ (24) ആണ് അറസ്റ്റിലായത്. 


ഗൾഫിലേക്ക് കടന്ന പ്രതി നാട്ടിലേക്ക് തിരിച്ചുവരവെ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.


ഈ കേസിന്റെ അന്വേഷണം നടത്തിവരുന്ന കണ്ണൂർ സിറ്റി സൈബർ ക്രൈം ഇൻസ്പെക്ട‌ർ സനൽ കുമാറിന്റെ നിർദ്ദേശാനുസരണം എസ്.ഐ. ഷമിത്ത്, എസ്.ഐ. ജ്യോതി, എസ്.സി.പി.ഒ. ജിതിൻ, സി.പി.ഒ. സുനിൽ എന്നിവരടങ്ങുന്ന സംഘം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്.


തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസിൽ ഇതുവരെയായി വിവിധ സംസ്ഥാനങ്ങളിലുള്ള 11 പേരെ കണ്ണൂർ സിറ്റി സൈബർ പോലീസ് സ്ക്വാഡ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.