പറശ്ശിനിക്കടവ് എ.യു.പി. സ്കൂളിന് അഭിമാനമായി മുനവ്വിർ കെ.സി.

 


സബ്ജില്ലാ കലോത്സവത്തിൽ ഇരട്ട എ-ഗ്രേഡോടെ ജില്ലാതലത്തിലേക്ക്

തളിപ്പറമ്പ് സൗത്ത്: തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ പറശ്ശിനിക്കടവ് എ.യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുനവ്വിർ കെ.സി. ഇരട്ട നേട്ടവുമായി ശ്രദ്ധേയനായി. മാപ്പിളപ്പാട്ട്, അറബി പദ്യം എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ-ഗ്രേഡ് നേടിയാണ് മുനവ്വിർ ജില്ലാതല മത്സരങ്ങൾക്ക് യോഗ്യത നേടിയത്.

കഴിഞ്ഞ വർഷത്തെ അറബി ഗാനം മത്സരത്തിൽ ജില്ലാ തലത്തിൽ സെക്കൻഡ് എ-ഗ്രേഡ് നേടി ശ്രദ്ധേയനായിരുന്നു ഈ കൊച്ചുമിടുക്കൻ.

മങ്കടവ് സ്വദേശി മുഹമ്മദലി എം.പി.യുടെയും റാഹിലയുടെയും മകനായ മുനവ്വിർ കെ.സി. സ്കൂളിന്റെ കലാമേളകളിലെ അഭിമാനമാണ്. ജില്ലാതലത്തിൽ മികച്ച പ്രകടനം ആവർത്തിച്ച് സ്കൂളിന് കൂടുതൽ നേട്ടങ്ങൾ സമ്മാനിക്കാൻ ഈ കലാപ്രതിഭയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..