തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കലോത്സവം: ആയിഷ അഹമ്മദ് അഷ്റഫ് ജില്ലയിലേക്ക്.

 


തളിപ്പറമ്പ്: തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് പദപയറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും 'എ ഗ്രേഡും' കരസ്ഥമാക്കി പറശ്ശിനിക്കടവ് യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ അഹമ്മദ് അഷ്റഫ് ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സബ്ജില്ലാ തലത്തിൽ നടന്ന ശക്തമായ വാശിയേറിയ മത്സരത്തിനൊടുവിലാണ് വിദ്യാർത്ഥിനി ഈ നേട്ടം കൈവരിച്ചത്.

അറബിക് ഭാഷയിലെ പദസമ്പത്തും വേഗതയും അളക്കുന്ന പദപയറ്റ് മത്സരത്തിൽ ആയിഷയുടെ പ്രകടനം ഏറെ ശ്രദ്ധേയമായി. ഈ വിജയം അവൾക്ക് ജില്ലാ കലോത്സവത്തിൽ സബ്ജില്ലയെ പ്രതിനിധീകരിക്കാൻ അവസരം നൽകും.

മാങ്കടവ് സ്വദേശികളായ അഷ്റഫ് ആണ് ആയിഷയുടെ ഉപ്പ, സീന അഹമ്മദ് അഷ്റഫ് ആണ് ഉമ്മ. ജില്ലാതല മത്സരത്തിനായി ഒരുങ്ങുന്ന ആയിഷയ്ക്ക് സ്കൂളും നാട്ടുകാരും ആശംസകൾ നേർന്നു.

Comments