കണ്ണപുരം പഞ്ചായത്തിലും രണ്ടിടത്ത് എൽ.ഡി.എഫിന് എതിരാളികളില്ലാത്ത വിജയം



കണ്ണപുരം :തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചപ്പോൾ വിവിധ വാർഡുകളിൽ എൽഡിഎഫ് എതിരില്ലാത്ത വിജയം നേടി.

 കണ്ണൂരിൽ വിവിധ സ്ഥലങ്ങളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചത്.

കണ്ണപുരം പഞ്ചായത്തിൽ രണ്ട് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 13 ആം വാർഡിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥിയായ രേഷ്മ പി വിയും 14 ആം വാർഡിലേക്ക് മത്സരിക്കുന്ന രതി പി എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.അതോടൊപ്പം ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലും എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആന്തൂർ നഗരസഭയിലെ പത്തൊമ്പതാം വാർഡായ പൊടിക്കുണ്ട് കെ പ്രേമരാജൻ, രണ്ടാം വാർഡായ മൊറാഴയിൽ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഐ വി ഒതേനൻ, ആറാം വാർഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു. ഇവരെല്ലാം സിപിഎം സ്ഥാനാർഥികളാണ്.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.