പറശ്ശിനിക്കടവ് യു.പി. സ്കൂളിന് അഭിമാന വിജയം: തളിപ്പറമ്പ് ഉപജില്ലാ മത്സരങ്ങളിൽ ട്രിപ്പിൾ ചാമ്പ്യൻഷിപ്പ്.



തളിപ്പറമ്പ്: ശതാബ്ദി ആഘോഷിക്കുന്ന പറശ്ശിനിക്കടവ് യു.പി. സ്കൂളിന് ഈ വർഷം അഭിമാനകരമായ നേട്ടം. തളിപ്പറമ്പ് സൗത്ത് ഉപജില്ലാതലത്തിൽ നടന്ന കായികമേള, ശാസ്ത്രമേള, കലോത്സവം എന്നിവയിലെല്ലാം ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയാണ് സ്കൂൾ തിളങ്ങിയത്.

കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സ്കൂൾ, ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് ഓവറോൾ ചാമ്പ്യൻഷിപ്പും നേടി. കൂടാതെ, യു.പി. വിഭാഗം കലോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. അറബിക് കലോത്സവത്തിൽ യു.പി. വിഭാഗം റണ്ണേഴ്സ് ചാമ്പ്യൻഷിപ്പ് നേടാനും സ്കൂളിനായി. വിവിധ മേഖലകളിലെ ഈ സമഗ്ര വിജയം സ്കൂളിന്റെ ചരിത്രത്തിൽ മഹത്തായ നേട്ടമായി മാറി.

വിജയാഹ്ലാദ സൂചകമായി പറശ്ശിനിക്കടവ് യു.പി. സ്കൂൾ വർണ്ണാഭമായ പ്രകടനം നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച യാത്ര ക്ഷേത്രം, ബോട്ട് ജെട്ടി വഴി സ്കൂളിൽ സമാപിച്ചു. ബാൻഡ് മേളത്തിന്റെയും വിവിധ വർണ്ണങ്ങളിലുള്ള വേഷമണിഞ്ഞ വിദ്യാർത്ഥികളുടെയും സാന്നിധ്യം ആഹ്ലാദപ്രകടനത്തിന് വർണ്ണപ്പകിട്ടേകി. മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ആനയിച്ചുകൊണ്ടാണ് വിജയാഘോഷം നടന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.