കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു.
കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ മറ്റൊരു മലയാളി കൂടി മരിച്ചു. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് ആണ് കുവൈത്തിലെ ഓയിൽ റിഗ്ഗിൽ അപകടത്തിൽ മരണപ്പെട്ടത് 38 വയസ്സായിരുന്നു പ്രായം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുവൈത്തിലെ അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ 2 മലയാളികൾ മരണപ്പെട്ടിരുന്നു. ജോലിക്കിടെ പെട്ടെന്ന് ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടർന്നാണ് ഇരുവരും മരിച്ചത്. തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ കൊല്ലം സ്വദേശി സുനിൽ സോളമൻ എന്നിവരാണ് അന്ന് മരിച്ചത്. ഇരുവരും എണ്ണ ഖനന മേഖലയിലുള്ള കരാർ തൊഴിലാളികള്‍ ആയിരുന്നു..

Comments
Post a Comment