ഗർഭിണിയായ യുവതിയെ വീടിന് പിന്നിലെ കാനയിൽ മരിച്ചനിലയിൽ കണ്ടെത്തി, ശരീരത്ത് പൊള്ളലേറ്റ പാടുകൾ,ഭർത്താവ് കസ്റ്റഡിയിൽ

 



തൃശൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യയായ അർച്ചന (20) ആണ് മരിച്ചത്. സംഭവത്തിൽ ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇന്നലെ ഉച്ചയ്ക്ക് ശേഷം നാല് മണിയോടെയാണ് മൃതദേഹം വീടിന് പിന്നിലുള്ള കോൺക്രീറ്റ് കാനയിൽ കണ്ടത്. യുവതിയുടെ ദേഹത്ത് തീ പൊള്ളലേറ്റ പാടുകളുണ്ട്. വീടിനുള്ളിൽ വെച്ച് തീ പടർന്ന ശേഷം യുവതി പുറത്തേക്ക്ഓടിരക്ഷപ്പെടാൻശ്രമിച്ചതാകാംഎന്നാണ് പ്രാഥമിക നിഗമനം.


സംഭവം നടക്കുമ്പോൾ ഭർത്താവിൻ്റെഅമ്മഷാരോണിൻ്റെസഹോദരിയുടെകുട്ടിയെഅംഗൻവാടിയിൽനിന്ന്കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു. അവർതിരികെയെത്തിയപ്പോഴാണ് അർച്ചനയെ മരിച്ചനിലയിൽകണ്ടെത്തിയത്.


ആറുമാസം മുൻപാണ് ഷാരോണും അർച്ചനയും പ്രണയിച്ച് വിവാഹം കഴിച്ചത്. നാളെ രാവിലെ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തിപരിശോധന നടത്തിയതിന് ശേഷം മാത്രമേ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂ. അർച്ചന ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടുവെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതിനൽകി.വരന്തരപ്പിള്ളി പൊലീസ്അന്വേഷണം ആരംഭിച്ചു.

Comments