കൊളച്ചേരി നാടക സംഘം പ്രചരണ ഫണ്ട് കൈമാറി.
എടക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് കൊളച്ചേരി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന നാടക പ്രവർത്തകൻ ശ്രീധരൻ സംഘമിത്രക്ക് കൊളച്ചേരി നാടകസംഘം പ്രചരണ ഫണ്ട് നൽകി. നാടക സംഘം പ്രവർത്തകരായ വത്സൻ കൊളച്ചേരി , സുബ്രൻ കൊളച്ചേരി, മനീഷ് സാരംഗി, സജീവൻ സി.എച്ച് , പി വി ഉണ്ണികൃഷ്ണൻ , ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സമീഉല്ലാഖാൻ, അഞ്ചാം വാർഡ് സ്ഥാനാർഥി സി. പുരുഷോത്തമൻ, ബ്ലോക്ക് ഡിവിഷൻ സെക്രട്ടറി കെ. രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു

Comments
Post a Comment