ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റു.
തിരുവനന്തപുരം സ്‌കൂളിലെ ക്ലാസ് മുറിയിൽ നിന്ന് വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റു.
നെയ്യാറ്റിൻകരയിലെ ചെങ്കൽ വട്ടവിള യു പി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി നേഹയ്ക്കാണ് (12) പാമ്പ് കടിയേറ്റത്.
ഉടനെ ചെങ്കലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കും മാറ്റി.
വിദ്യാർഥിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
സ്‌കൂളിൽ ക്രിസ്‌മസ് ആഘോഷങ്ങൾ നടക്കുകയായിരുന്നു. ക്ലാസിൽ നിന്ന് കുട്ടിക്ക് പാമ്പ് കടി ഏക്കുന്നത് വരെ ആരും പാമ്പിനെ കണ്ടിരുന്നില്ല.

Comments
Post a Comment