നാറാത്ത് : പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ മണ്ഡലകാല നടയരി പൂജയുടെ സമാപന ദിവസമായ ഡിസംബർ 25ന് അമ്മയ്ക്കൊരു പൊങ്കാല സമർപ്പണവും ക്ഷേത്രത്തിലെ എമ്പ്രോൻ (തന്ത്രി) ആയി ക്ഷേത്ര ഊരാള കുടുംബാംഗമായ ശ്രീ പുഷ്പജൻ കെ എന്നവരെ ആചാരപ്പെടുത്തലും നടക്കും.

ഡിസംബർ 25ന് രാവിലെ 09:18നും 10:00 ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കൊട്ടുംപുറത്ത് വച്ച് പഴയ ആചാര രീതിയിലുള്ള വെള്ളയും കരിമ്പടവും വിരിച്ച് മേലായിമാരും ഊരാള സ്ഥാനികന്മാരും കാരണവന്മാരും ചേർന്ന് നാമകരണം ചെയ്യും.

ശേഷം 10:00 മണിക്ക് പൊങ്കാല അടുപ്പിൽ അഗ്നിപകരൽ

11.30ന് പൂജാദി കർമ്മങ്ങളും നിവേദ്യാദി പൂജകളും നടക്കും തുടർന്ന് ഉപദേവിമാർക്ക് (വിഷ്ണുമൂർത്തി, ദണ്ഡൻ, കണ൦കർണൻ, വീരൻ) പൂജകൾ നടക്കും. 

ശേഷം ശ്രീ കൂറുമ്പ പുതിയ ഭഗവതി, വിഷ്ണുമൂർത്തി എന്നീ ദേവന്മാരുടെ നർത്തനവും, കൂടിയാട്ടവും ഉണ്ടാവും. 

1:30 ന് പ്രസാദ സദ്യ 

2:00 മണിക്ക് ഭക്തജനങ്ങളെ ദേവീ ദേവന്മാർ അനുഗ്രഹിക്കും. 

തുടർന്ന് മൂവരും ചേർന്ന് കരം പിടിച്ച് എമ്പ്രോനെ ശ്രീകോവിലിൽ പ്രവേശിപ്പിക്കും. 

3:30ന് പണ്ടാരപ്പുരയിലേക്ക് വാദ്യത്തോടുകൂടി തിരിച്ചു എഴുന്നള്ളിപ്പ്. 

തുടർന്ന് ഊരാള സ്ഥാനികർ മറ്റ് ക്ഷേത്രസ്ഥാനികൾ ഭക്തജനങ്ങളും ഊരാള കുടുംബാംഗങ്ങളും ചേർന്ന് എമ്പ്രോനെ വീട്ടിൽ വച്ച് പേർ വിളിക്കുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.