കണ്ണൂര്‍ തീവണ്ടി കടന്ന് പോകുമ്പോള്‍ പാളത്തില്‍ കമിഴ്ന്ന് കിടന്ന് രക്ഷപ്പെട്ട ആളെ തിരിച്ചറിഞ്ഞു.

 


പന്ന്യന്‍പാറ സ്വദേശി പവിത്രനാണ് ആ സാഹസികത ചെയ്തത്. ഫോണിൽ സംസാരിച്ച് നടക്കുന്നതിന് ഇടയിൽ പെട്ടെന്നാണ് ട്രെയിന്‍ വരുന്നത് കണ്ടത്. ട്രെയിന്‍ മുന്നിൽ എത്തിയപ്പോഴാണ് കാണുന്നത്.


'അപ്പുറോം കഴിയില്ല ഇപ്പുറോം കഴിയില്ലെന്ന് കണ്ടതോടെ അവിടെ കുമ്പിട്ട് അങ്ങ് കിടന്നു. വണ്ടി അങ്ങ് പോയി. അതു തന്നെ' പവിത്രന്‍ പറയുന്നു.

'വണ്ടി പോകുന്നത് വരെ അനങ്ങാതെ കിടന്നു. വണ്ടി പോയ ശേഷം എഴുന്നേറ്റ് വീട്ടിലേക്ക് പോന്നുവെന്നും പവിത്രന്‍ പറഞ്ഞു. സ്ഥലത്ത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. പേടിച്ചുപോയി'.

വണ്ടി മുന്നില്‍ വരുമ്പോള്‍ ആരായാലും പേടിക്കുമല്ലോ. ഇപ്പോഴും ഞെട്ടലില്‍ നിന്നും മാറിയിട്ടില്ല. മദ്യപിച്ചിരുന്നില്ല. അറിയാതെ ട്രെയിനിന് മുന്നില്‍ പെട്ട് പോയതാണ്. സ്ഥിരം റെയില്‍വേ ട്രാക്കിന് സമീപത്ത് കൂടി വരാറുള്ളതാണ്' പവിത്രന്‍ പറഞ്ഞു.

സ്‌കൂള്‍ വാഹനത്തില്‍ ക്ലീനർ ജോലി ചെയ്യുകയാണ് ഇയാള്‍. ജോലിക്ക് ശേഷം കണ്ണൂരില്‍ നിന്നും തിരിച്ച് വരുമ്പോഴാണ് സംഭവം. 

ചിറക്കലിനും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനും ഇടയില്‍ പന്നേന്‍ പാറയില്‍ വച്ചാണ് സാഹസികമായ ആ സംഭവം നടന്നത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.