പഴയങ്ങാടി: പാലക്കോട് കടപുറത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മത്സ്യത്തൊഴിലാളി മരിച്ചു. ദുരൂഹത എന്ന് നാട്ടുകാർ
പാലക്കോട്ട് മത്യ തൊഴിലാളി മരിച്ചതിൽ ദുരൂഹത എന്ന് നാട്ടുകാർ സംസ്കാരം ഇന്ന്..പഴയങ്ങാടി: പാലക്കോട് കടപുറത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മത്സ്യത്തൊഴിലാളി മരിച്ചു. മരണത്തിൽ ദുരുഹത. കടപ്പുറത്തേ അന്യ സംസ്ഥാന തൊഴിലാളികളുമായി
വാക്ക് തർ മുണ്ടായതായും അടിപിടി നടന്നതായും നാട്ടുകാർ പറയുന്നുണ്ട്. മാട്ടൂൽ സ്വദേശിയും രാമന്തളി പാലക്കോട്ടെ ജമീലയുടേയും പരേതനായ അബ്ദുൾ ഖാദറിൻ്റെയും മകൻ അബ്ദുന്നാസറാണ് (38) മരിച്ചത്.
ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണ് ഇയാളെ ഗുരുതര പരിക്കേറ്റ നിലയിൽ ചൂട്ടാട്ട് ബോട്ട് ജെട്ടിക്ക് സമീപം കണ്ടെത്തിയത്. സമീപത്ത് തന്നെ ഇയാളുടെ ബൈക്കും വീണ് കിടക്കുന്നുണ്ടായിരുന്നു. വീട്ടിൽ നിന്നും ബൈക്കിൽ ചൂട്ടാട് കടപ്പുറത്തേക്ക് പതിവു പോലെ പോകുന്നതിനിടയിലാണ് സംഭവം. പുതിയങ്ങാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈബർ ഓടത്തിൽ ജോലിക്ക് പോകുന്നതിനായി പുലർച്ചെ നാലോടെ ഇയാൾ കടപ്പുറത്തേക്ക് ബൈക്കിൽ പോകുന്നത് കണ്ടവരുണ്ട്. ബോട്ടുടമയും മറ്റും രാവിലെ ഒൻപതരയോടെ അത്യാസന്ന നിലയിൽ കണ്ടെത്തിയ ഇയാളെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇവിടുത്തെ ചികിത്സക്കിടയിലായിരുന്നു ഇന്നലെ രാത്രി എട്ടോടെ മരണം. സംസ്ക്കാരം ഇന്ന് പാലക്കോട് ഓലക്കാൽ ജൂമ മസ്ജിദ് ഖമ്പറിസ്ഥാനിൽ നടക്കും സഹോദരങ്ങൾ: അബ്ദുള്ള, നസീർ, റൗളത്ത്, റളിയത്ത്, ആരിഫ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പഴയങ്ങാടി പോലീസ് കേസെടുത്തു.
Comments
Post a Comment