കണ്ണൂർ : ശ്വാസംനിലച്ചുപോകുന്നകാഴ്ച;ഓടുന്നട്രെയിനിന്റെഅടിയിൽപാളത്തോട് ചേർന്ന് കിടന്നു; ശേഷംയാതൊരുകൂസലുമില്ലാതെമടക്കം;സംഭവം കണ്ണൂരിൽ

 



കണ്ണൂർ:അങ്ങേയറ്റംഭീതിയുളവാക്കുന്ന ദൃശ്യങ്ങൾ. ചീറിപ്പായുന്ന ട്രെയിൻ അതിനടിയിൽ പാളത്തോട് ചേർന്ന് ഒരാൾ കമിഴ്ന്നു കിടക്കുന്നു. മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങൾ.അത്ഭുതമെന്ന് പറയട്ടെ ട്രെയിൻപോയതിനു ശേഷം അയാൾ യാതൊരു പരുക്കുകളുമില്ലാതെരക്ഷപെടുന്നു.സമൂഹമാധ്യമങ്ങളിൽവൈറലായിമാറിക്കൊണ്ടിരിക്കുന്നഒരുവീഡിയോആണിത്.


സംഭവംനടക്കുന്നതാവട്ടെ കണ്ണൂർജില്ലയിലെപന്നേൻപാറയിലും.ട്രെയിൻകടന്നുപോകുന്നമുഴുവൻസമയവും അയാൾ പാളത്തോട് ചേർന്ന്കമിഴ്ന്നുകിടന്നു. ഒരുപക്ഷെബുദ്ധിപൂർവം പ്രവർത്തിച്ചുവെന്നും പറയാം. ട്രെയിൻ പോയി എന്ന ഉറപ്പായ ശേഷം യാതൊന്നുംസംഭവിച്ചിട്ടില്ല എന്ന മട്ടിൽ കൂളായി എഴുന്നേറ്റ്പാളത്തിലൂടെ തന്നെനടന്നുനീങ്ങുന്നതായും വിഡിയോയിൽ കാണാം.സംഭവസ്ഥലത്ത്നിന്ന്ആരോപകർത്തിയവീഡിയോദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.വിഡിയോയിൽഉള്ളവ്യക്തിനാലുമുക്ക്സ്വദേശിയെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.സംഭവത്തിൽറെയിൽവേ പോലീസ് നിലവിൽ അന്വേഷണംആരംഭിച്ചിട്ടുണ്ട്.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.