നി​ർ​ത്തി​യി​ട്ട കാ​ര​വ​നി​ൽ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

 



കോ​ഴി​ക്കോ​ട്: വ​ട​ക​ര ക​രി​മ്പ​ന​പ്പാ​ല​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ര​വ​നി​ൽ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. മ​ല​പ്പു​റം സ്വ​ദേ​ശി മ​നോ​ജ്, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ജോ​യ​ൽ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.


ഒ​രാ​ൾ കാ​ര​വ​ന്‍റെ പ​ടി​യി​ലും മ​റ്റൊ​രാ​ൾ ഉ​ള്ളി​ലും മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. പൊ​ന്നാ​നി​യി​ല്‍ കാ​ര​വ​ൻ ടൂ​റി​സം ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​ണ് മ​നോ​ജ്. ഇ​തേ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് ജോ​യ​ൽ. വ​ട​ക​ര പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


ഇ​ന്ന​ലെ മു​ത​ൽ റോ​ഡ​രി​കി​ൽ ഈ ​വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. സം​ശ​യം തോ​ന്നി ഡോ​ർ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ ര​ണ്ട് പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.


എ​സി ഗ്യാ​സ് ലീ​ക്കാ​യ​താ​കാം മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.


Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..