വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം നാളെ മുതൽ
കണ്ണൂർ: വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം 31 മുതൽ ജനുവരി ഏഴ് വരെ നടക്കും.
31-ന് രാവിലെ ഏഴിന് ക്ഷേത്രം തന്ത്രി കാട്ടുമാടം ഏളേടത്ത് ഈശാനൻ നമ്പൂതിരിപ്പാട് ഉത്സവ കൊടിയേറ്റും. രാവിലെ 10-ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സെമിനാറും നടത്തും. ഉച്ചക്ക് 12-ന് തിരുവാതിരകളി. വൈകിട്ട് അഞ്ചിന് കലവറ നിറയ്ക്കൽ. രാത്രി ഏഴിന് തിരുവപ്പന ഉത്സവ ഉദ്ഘാടനം കെ വി സുമേഷ് എം എൽ എ നിർവഹിക്കും. തുടർന്ന് നൃത്തനൃത്യങ്ങളും ഗാനമേളയും.
2ന് വൈകിട്ട് വിവിധ കലാ പരിപാടികൾ. 3ന് രാത്രി ഏഴിന് കലാസന്ധ്യ. 4ന് രാവിലെ നാഗ സ്ഥാനത്ത് പാമ്പിൻ മേക്കാട്ട് ഇല്ലത്ത് വല്ലഭൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നിവേദ്യ പൂജ.
5ന് രാവിലെ പത്തിന് മെഗാ മെഡിക്കൽ ക്യാമ്പ്. രാത്രി ഏഴിന് ഗാനമേള. 6ന് വൈകിട്ട് മുത്തപ്പൻ വെള്ളാട്ടം. ഗുളികൻ തെയ്യം. കാഴ്ച വരവ്, എഴുന്നള്ളത്ത്. രാത്രി 12-ന് കലശം വരവ്.
7ന് പുലർച്ചെ നാലിന് ഗുളികൻ തിറ. അഞ്ചിന് തിരുവപ്പന വെള്ളാട്ടം പുറപ്പാട്, എട്ടിന് എടലാപുരത്ത് ചാമുണ്ഡിയുടെ തിറ. ഉച്ചക്ക് ശേഷം ഉത്സവ കൊടിയിറക്കൽ.
എല്ലാ ദിവസവും ഉച്ചക്ക് മുത്തപ്പൻ മലയിറക്കൽ, വൈകിട്ട് മുത്തപ്പൻ വെള്ളാട്ടം, ഉത്സവ ദിനങ്ങളിൽ പ്രഭാത ഭക്ഷണവും ഉച്ചക്കും രാത്രിയിലും അന്നദാനവും ഉണ്ടാകും.


Comments
Post a Comment