കണ്ണൂർ തളാപ്പിൽ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു.

 


കണ്ണൂർ തളാപ്പിൽ വീട്ടിൽ നിന്ന്

സ്വർണവും പണവും കവർന്നു. പന്ത്രണ്ട് സ്വർണ നാണയങ്ങളും രണ്ട് പവൻ്റെ സ്വർണ മാലയും 88,000 രൂപയുമാണ് മോഷണം പോയത്.


വീട്ടിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്.


തളാപ്പ് സ്വദേശി ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. അടച്ചിട്ടിരുന്ന വീടിൻ്റെ മുൻവാതിൽ കുത്തി തുറന്ന് മോഷ്ടാവ് കടത്ത് കടക്കുകയായിരുന്നു.


വിദേശത്ത് നിന്ന് നാട്ടിൽ എത്തിയ ഉമൈബയുടെ മകൻ നാദിറാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.


ഇന്ന് രാവിലെയാണ് നാദിർ വീട്ടിൽ എത്തിയത്. വാതിൽ തകർന്ന നിലയിൽ കണ്ടതോടെ പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു.


വീടിൻ്റെ എല്ലാ മുറികളിലും കയറിയ മോഷ്ടാക്കൾ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.


വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..