കാറിന് മുകളിലേക്ക് കണ്ടെയർ ലോറി മറിഞ്ഞ് രണ്ട് കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം.

 




ബെംഗളൂരു കാറിന് മുകളിലേക്ക് കണ്ടെയർ ലോറി മറിഞ്ഞ് രണ്ട് കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം.


ബെംഗളൂരു റൂറലിൽ നീലമംഗലക്ക് സമീപം ദേശീയ പാത 48-ലാണ് അപകടം.


വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയവർ സഞ്ചരിച്ച വോൾവോ കാറാണ് അപകടത്തിൽപ്പെട്ടത്.


വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രാം യോഗപ്പ (48) ഗൗരഭായ് (42) വിജയലക്ഷ്‌മി (36) ഗാൻ (16) ദീക്ഷ (12), ആര്യ (6) എന്നിവരാണ് മരിച്ചത്.


ശനി രാവിലെ 11 മണിയോടെയാണ് അപകടം. ബെംഗളൂരുവിൽ നിന്ന് തുമകുരുവിലേക്ക് പോകുക ആയിരുന്നു കണ്ടെയ്‌നർ ലോറി.


സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 'കാറും ലോറിയും ഒരേ ദിശയിലാണ് സഞ്ചരിച്ചിരുന്നത്. ഇതിനിടയിൽ മറ്റൊരു ട്രക്കുമായി കണ്ടെയ്‌നർ ലോറി കൂട്ടിയിടിച്ചു.രണ്ട് ട്രക്കുകളും മറിഞ്ഞു.


എന്നാൽ കണ്ടെയ്‌നർ ലോറി കാറിന് മുകളിലേക്കാണ് മറിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന ആറ് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം.


ക്രെയിനും മറ്റും ഉപയോഗിച്ചാണ് കണ്ടെയ്‌നർ ലോറി കാറിന് മുകളിൽ നിന്ന് മാറ്റിയത്. മൃതദേഹങ്ങൾ നീലമംഗല സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..