പറശ്ശിനിക്കടവ് പാമ്പ് വളർത്തു കേന്ദ്രത്തിൽ ഇനി 'ഹെലികോപ്റ്ററിലും' കയറാം
ധർമ്മശാല ക്രിസ്‌മസ്-പുതുവത്സര സമ്മാനമായി പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രത്തിൽ പുതുതായി നിർമിച്ച ഹെലികോപ്റ്റർ മാതൃക പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു.
ഇരുമ്പിൽ തീർത്ത എട്ട് അടിയോളം ഉയരവും 12 അടിയോളം നീളവും ഉള്ളതാണ് ഹെലികോപ്റ്റർ. സൈനിക ഹെലികോപ്റ്റർ മാതൃകയിലാണ് രൂപകല്‌പന ചെയ്തത്.
കുട്ടികൾക്ക് ഇഷ്ടാനുസരണം കോക്ക്പിറ്റിൽ കയറി ഇരിക്കാനും ചിത്രങ്ങൾ പകർത്താനും കഴിയുന്ന തരത്തിലാണ് ഹെലികോപ്റ്ററിന്റെ ഉൾവശം. ആർക്കിടെക്ട് ബിജു പറശ്ശിനിക്കടവാണ് പണി തീർത്തത്.
Comments
Post a Comment