തൃശൂരില്‍ അരും കൊല;വീട്ടില്‍ കയറി സ്ത്രീയുടെ കഴുത്തറുത്തു;പ്രതിയെനാട്ടുകാര്‍ പിടികൂടി`



തൃശൂര്‍: കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ആര്‍ത്താറ്റ്പള്ളിക്ക്സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യസിന്ധു(55)നെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.


ഇന്ന് വൈകിട്ട്ഏഴുമ ണിയോടെയാണ് സംഭവം. മുതുവറ സ്വദേശി കണ്ണന്‍ പൊലീസ് പിടിയിലായി. നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്.


സിന്ധുവിന്റെ ഭര്‍ത്താവ് വീട്ടുസാധനങ്ങള്‍വാങ്ങാന്‍ പുറത്ത് പോയ സമയത്താണ് സംഭവം . വീട്ടില്‍മറ്റാരുംഉണ്ടായിരുന്നില്ല. വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവര്‍. സന്ധ്യയോടെ ഇവരുടെ വീടിനടുത്ത് ഒരു മാസ്‌ക് വച്ചു യു വാവിനെ കണ്ടവരുണ്ട്. ഭര്‍ത്താവ് വീട്ടിലെത്തിയ പ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വെട്ടേറ്റ്കഴുത്ത്അറുത്തുമാറ്റിയനിലയിലാണ്. ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്നസ്വര്‍ണാഭരണങ്ങള്‍നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ആഭരണങ്ങള്‍ പ്രതിയുടെ പക്കല്‍ നിന്നുംകണ്ടെടുത്തതായാണ് വിവരം.


Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..