കണ്ണൂർ : എ.ടി.എം കൗണ്ടർ കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
കണ്ണൂർ പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടർ കുത്തി തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി.
വടകര തൂണേരി സ്വദേശിയായ വിസ്നേശ്വർ ആണ് പൊലീസിൻ്റെ പിടിയിലായത്. ഇയാൾ എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ഡിസംബർ 25ന് രാത്രി ഒന്നോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് മുഖം മറച്ച യുവാവ് തൂമ്പയുമായാണ് എടിഎം കൗണ്ടറിൽ എത്തിയത്.
തൂമ്പ ഉപയോഗിച്ച് എടിഎം മെഷീനിന്റെ രണ്ട് വശത്തും കുത്തി തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ശ്രമം ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു.
എടിഎം കൗണ്ടറിന് ഉള്ളിൽ തന്നെ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
ബാങ്ക് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണം തുടങ്ങിയ പൊലീസ് വെള്ളിയാഴ്‌ച പ്രതിയെ പിടികൂടി. പ്രൊബേഷൻ എസ് ഐ വിനീതിൻ്റെ നേതൃത്വത്തിൽ എ എസ് ഐ സൗജിത്, തലശ്ശേരി എ എസ് പി സ്ക്വാഡ് അംഗങ്ങളായ രതീഷ് ലിജു ശ്രീലാൽ ഹിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments
Post a Comment