കണ്ണൂർ : സംസ്ഥാന സർഗ്ഗോത്സവത്തിലേക്ക് കെ.വി.മെസ്‌ന
കണ്ണൂർ :മയ്യിൽ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന വിദ്യാരംഗം ജില്ലാ സർഗ്ഗോത്സവത്തിൽ മലയാളം കവിത രചനയിൽ കെ.വി. മെസ്നയെ സംസ്ഥാന സർഗ്ഗോത്സവത്തിലേക്ക് തിരഞ്ഞെടുത്തു. മനസ്സാക്ഷിയുടെ അർദ്ധവിരാമങ്ങൾ എന്ന കവിത രചിച്ചാണ് മെസ്ന സംസ്ഥാന സർഗ്ഗോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജനുവരിയിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും കവിതാരചനയിൽ പങ്കെടുക്കുന്നുണ്ട്. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യ പുരസ്കാരം, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരം, ഗാന്ധി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

Comments
Post a Comment