കുറുക്കന്‍ കുറുകെ ചാടി; ഇരുചക്രവാഹനം മറിഞ്ഞ് അധ്യാപികയ്ക്ക് ദാരുണാന്ത്യം.
പാലക്കാട് എടത്തനാട്ടുകരയില്‍ ഇരുചക്രവാഹനം മറിഞ്ഞു പരുക്കേറ്റ അധ്യാപിക മരിച്ചു.
വട്ടമണ്ണപ്പുറം ഐടിസിപ്പടി സ്വദേശിനി സുനിതയാണ് മരിച്ചത്. 47 വയസായിരുന്നു.
കുറുക്കന്‍ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഇരുചക്രവാഹനം മറിയുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുനിതയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.
Comments
Post a Comment