കണ്ണൂർ പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി.
കണ്ണൂർ പള്ളിയാംമൂലയിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. സമീപത്തെ വീട്ടിലാണ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നായ്ക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഗ്യാസ് സിലിണ്ടർ തുറന്ന് തീയിടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തുന്നത് കണ്ട് തീയിടുകയിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രണ്ട് നായകളെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് റിസോർട്ടിന് തീയിട്ടത്. റിസോർട്ടിന്റെ ഉൾഭാഗം പൂർണമായി കത്തിനശിച്ചു. റിസോർട്ടിലെ കെയർ ടേക്കറാണ് പരാക്രമം നടത്തിയത്. പയ്യാമ്പലം ബീച്ചിനോട് ചേർന്നാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. റിസോർട്ടിന് തീയിടാൻ കാരണമെന്താണെന്ന് വ്യക്തതയില്ല
Comments
Post a Comment