തളിപ്പറമ്പ് : കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ കണ്ടെത്തി.

 



തളിപ്പറമ്പ് തളിപ്പറമ്പിൽ മഞ്ഞപ്പിത്ത വ്യാപനം

തടയുന്നതിനായി ആരോഗ്യ വകുപ്പ് നഗരസഭാ ആരോഗ്യ വിഭാഗം എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ കണ്ടെത്തി.


മലത്തിൽ കാണുന്ന ബാക്ടീരിയ ആണിത്. കുടിക്കാനായി വിതരണം ചെയ്യുന്ന വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാവാൻ പാടില്ല.


സ്വകാര്യ കുടിവെള്ള വിതരണക്കാർ മലിന ജലമാണ് വിതരണം ചെയ്യുന്നത് എന്നും ഇതാണ് മഞ്ഞപ്പിത്തത്തിന് വഴിവെക്കുന്നതെന്നും ഇതോടെ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.


ഇ-കോളി ഉൾപ്പടെയുള്ള കോളിഫോം ബാക്ടീരിയ 100 മില്ലി ലിറ്ററിൽ 116 ആണ് കണ്ടത്. വ്യാഴാഴ്ച‌ നഗരസഭ പ്രദേശത്ത് വിതരണം ചെയ്യുമ്പോൾ പിടിച്ചെടുത്ത ജാഫർ കുടിവെള്ള വിതരണക്കാരുടെ വെള്ളം കേരള വാട്ടർ അതോറിറ്റിയുടെ ലാബിൽ പരിശോധിച്ചതിലാണ് ഇ-കോളി സാന്നിധ്യം കണ്ടെത്തിയത്.


ഇത് വിതരണം ചെയ്‌ത ജാഫർ കുടിവെള്ള വിതരണക്കാരുടെ ബാരലും ഗുഡ്‌സ് ഓട്ടോയും മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. സ്വകാര്യ ഏജൻസികളുടെ കുടിവെള്ള വിതരണം ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നഗരസഭ നിരോധിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??