തളിപ്പറമ്പ് മാരത്തോണ്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

 



തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ഡിസംബര്‍ 31 ന് നടത്തുന്ന തളിപ്പറമ്പ് മാരത്തോണിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു.


യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂരിന്റെ അധ്യക്ഷതയില്‍ ഡി സി സി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.


ഡി സി സി ജന.സെക്രട്ടറി രാജീവന്‍ കപ്പച്ചേരി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി വി.രാഹുല്‍, കെ എസ് യു ജില്ലാ സെക്രട്ടറി തീര്‍ത്ഥ നാരായണന്‍, മൊയ്തു, നിയോജക മണ്ഡലം ഭാരവാഹികളായ പ്രജീഷ് കൊട്ടക്കാനം, പ്രജീഷ് കൃഷ്ണന്‍, പി.ആര്‍.സനീഷ് എന്നിവര്‍ സംസാരിച്ചു.


സി.വരുണ്‍, സി.വി.വരുണ്‍, പ്രജിത്ത് റോഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..