മുംബൈ: വിമാനത്തിന് ഉള്ളിൽ പുകവലിച്ച കണ്ണൂർ സ്വദേശിക്കെതിരെ കേസ്.

 


 യുഎയിലെ അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്ക് ഇടയിലാണ് സംഭവം.


കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഒറ്റപിലാക്കൂലിന് (26) എതിരെയാണ് കേസെടുത്തത്. ഡിസംബർ 25-ന് ഇൻഡിഗോ 6E-1402 വിമാനത്തിൽ ആണ് സംഭവം നടന്നത്.


യാത്രക്കിടെ പുലർച്ചെ മൂന്നോടെ ഇയാൾ ശുചിമുറിയിൽ പോകുകയും അൽപ സമയത്തിന് ശേഷം തിരികെ വന്ന് സീറ്റിലിരിക്കുകയും ചെയ്‌തു.


ജീവനക്കാർക്ക് സിഗരറ്റിൻ്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു. തുടർന്ന് ജീവനക്കാരിൽ ഒരാൾ ശുചിമുറിയിൽ എത്തി നോക്കിയപ്പോൾ അവിടെ സിഗരറ്റിൻ്റെ കുറ്റി കണ്ടെത്തി. ശേഷം മുഹമ്മദിനോട് ഇക്കാര്യം ചോദിച്ചപ്പോൾ പുകവലിച്ചതായി ഇയാൾ സമ്മതിക്കുക ആയിരുന്നു.


വിമാനത്തിൽ പുകവലിക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് മുഹമ്മദ് പറഞ്ഞത്. ജീവനക്കാരുടെ ആവശ്യ പ്രകാരം കയ്യിൽ ഉണ്ടായിരുന്ന ആറ് പാക്കറ്റ് സിഗരറ്റുകളും ജീവനക്കാരെ ഏൽപ്പിച്ചു.


വിമാനത്തിലെ ജീവനക്കാർ ഈ വിവരം പൈലറ്റിനെ അറിയിക്കുകയും മുംബൈ അന്താരാഷ്ട്ര വിമാന താവളത്തിൽ ലാൻഡ് ചെയ്ത്‌ ഉടൻ സെക്യൂരിറ്റി വിഭാഗത്തിന് ഇയാളെ കൈമാറുകയും ആയിരുന്നു.


ഇൻഡിഗോയിലെ സെക്യൂരിറ്റി എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ മുഹമ്മദിന് എതിരെ സഹാർ പൊലീസിൽ പരാതി നൽകി.


വിമാനത്തിൽ പുകവലിച്ചതിന് എയർക്രാഫ്റ്റ് ആക്ട് സെക്ഷൻ 25 പ്രകാരവും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് ഭാരതീയ ന്യായ സംഹിത സെക്ഷൻ 125 പ്രകാരവും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. കേസെടുത്ത് നോട്ടീസ് നൽകി മുഹമ്മദിനെ വിട്ടയച്ചു.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..