വീടിൻ്റെ പൂട്ട് തകർത്ത് 75,000 രൂപയും സ്വർണ്ണാഭരണങ്ങളും കവർന്നു
പയ്യന്നൂര്‍: വാതിലിന്റെ ഗ്രില്‍സ് പൂട്ട് തകര്‍ത്ത് വീട്ടില്‍ നിന്നും 75,000 രൂപയും ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന രണ്ടേകാല്‍ പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ച്ച നടത്തിയതായി പരാതി.
രാമന്തളി കുന്നരു കാരന്താട്ടെ രാധാനിവാസില്‍ വാച്ചാല്‍ രാമചന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
28 ന് വീട് പൂട്ടി പുറത്തുപേയ ഇവര്‍ ഇന്നലെ
രാത്രി 9.55 ന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
Comments
Post a Comment