സംസ്ഥാന സർക്കാർ കലാ സാഹിത്യ പുരസ്കാരം നേടിയ നിതീഷ് മാഷിനെ ആദരിച്ചു
യുവകലാ സാഹിതി മയ്യിൽ മണ്ഡലം കമ്മിറ്റിയും നാറാത്ത് ടി സി സ്മാരക വായനശാലയും ചേർന്ന് തോപ്പിൽ ഭാസി...വയലാർ, എം ടി അനുസ്മരണം സംഘടിപ്പിച്ചു.നോവലിസ്റ്റ് സി വി സലാം ഉദ്ഘാടനം ചെയ്തു. കൃഷ്ണമേനോൻ വനിതാ കോളേജ് മലയാളം അധ്യാപകൻ ഡോ. കെപി നിധിഷ് എം ടി യെ അനുസ്മരിച്ചു. ഭിന്നശേഷിക്കാർക്കുള്ള കലാ സാഹിത്യ പുരസ്കാരം നേടിയ അദേഹത്തെ വിജയ നാണിയൂർ ആദരിച്ചു. വായനശാല പ്രസിഡന്റ് പി സുരേന്ദ്രൻ മാസ്റ്റർ അധ്യാക്ഷനായി. ടി സി ഗോപാലകൃഷ്ണൻ സംസാരിച്ചു. ശ്രീദേവി കവിത അവതരിപ്പിച്ചു.രമേശൻ നണിയൂർ സ്വാഗതവും രാജൻ നാറാത്ത് നന്ദിയും
പറഞ്ഞു.
Comments
Post a Comment