മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് സംസ്ഥാനം സജ്ജം, സ്പോണ്‍സര്‍മാരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും; മന്ത്രിസഭാ യോഗം

 



മുണ്ടാക്കൈ: ണ്ടക്കൈ - ചൂരല്‍മല പുനരധിവാസത്തിന് സംസ്ഥാനം സജ്ജമെന്ന് പ്രത്യേക മന്ത്രിസഭാ യോഗത്തിൻ്റെ വിലയിരുത്തല്‍. മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസത്തിന് കേന്ദ്ര സർക്കാർ സഹായിക്കാത്ത പശ്ചാത്തലത്തിലാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.

പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. 


ഇതിന്‍റെ കരട് പ്ലാൻ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. വീടുകളുടെ നിർമ്മാണം സംബന്ധിച്ചും പ്ലാനില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. പുനരധിവാസ പ്രവർത്തനങ്ങള്‍ക്കായി സംസ്ഥാനം പൂർണ സജ്ജമാണെന്ന് യോഗം വിലയിരുത്തി. 

കാലതാമസമില്ലാതെ പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകണമെന്നാണ് സർക്കാർ തീരുമാനം. വീട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സഹായ വാഗ്ദാനവുമായി നിരവധി പേർ രംഗത്തുണ്ട്. 

ഇത്തരത്തിലുള്ള സ്പോണ്‍സർമാരുമായി ഉടൻ തന്നെ മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താനും തീരുമാനിച്ചു.. തുടർ പ്രവർത്തനങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗം പരിശോധിക്കും.


Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..