കെ. കരുണാകരൻ്റെ ജന്മവീട്ടിൽ ലീഡർ അനുസ്മരണ സംഗമം നടത്തി
ചിറക്കൽ: മുൻമുഖ്യമന്ത്രിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യറുമായിരുന്ന കെ. കരുണാകരൻ്റെ 14-ാം ചരമ വാർഷിക ദിനം കെ. കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ലീഡറുടെ ജന്മഗൃഹമായ ചിറക്കൽ കണ്ണോത്ത് തറവാട്ടുവീട്ടിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം ഫൗണ്ടേഷൻ ചെയർമാൻ കാപ്പാടൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. കൺവീനർ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ടി.വി. കുട്ടികൃഷ്ണമാരാർ മുഖ്യപ്രഭാഷണം നടത്തി. കുടുംബാംഗങ്ങളായ കെ. വിശ്വനാഥൻ, കെ. രാമകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ എൻ. രാജൻ, വി. മഹമ്മൂദ്, എം. കെ. സുകുമാരൻ, എൻ.വി. രാധാകൃഷ്ണൻ, പൂച്ചാലി പ്രകാശൻ, എ.എം. ജയറാം, ഹരീന്ദ്രൻ കണ്ടമ്പേത്ത് , സുരേശൻ ബാലൻകിണർ, ഷാജി ചന്ദ്രോത്ത്, ലൗജിത്ത് പനങ്കാവ്, കെ. ഷാജിലാൽ , ഡി. രാമചന്ദ്രൻ, വിശ്വനാഥൻ ചിറക്കൽ , പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
Comments
Post a Comment