പള്ളിക്കര ജിഎം യു പി സ്കൂളിൽ ssk പദ്ധതിയായ പ്രീ പ്രൈമറി സ്റ്റാർസ് 10ലക്ഷത്തിന്റെ വർണ്ണ കൂടാരം ഉദ്ഘാടനം ഉദുമ MLA ശ്രീ CH കുഞ്ഞമ്പു നിർവ്വഹിച്ചു.

 


പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം കുമാരൻ അധ്യക്ഷനായിരുന്നു.

SSK DPC വിഎസ് ബിജുരാജ് പദ്ധതി വിശദീകരണം നടത്തി.

കൺവീനർ എം ഉണ്ണികൃഷ്ണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

34 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച ഹെഡ് മാസ്റ്റർ എം. ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് PTA- SMC കമ്മിറ്റി യുടെ സ്നേഹോപഹാരവും,വിദ്യാഭ്യാസ വകുപ്പിന്റെ ഇൻസ്പിറേഷൻ ഇന്നോവഷൻ ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ ആദിലിനുള്ള അനുമോദനവും, വർണ്ണ കൂടാരം ഭംഗിയായി പണികഴിപ്പിച്ചു നൽകിയ പ്രമോദ് കുമാർ രാവണേശ്വരത്തിനുള്ള ആദരവും എം എൽ എ നിർവ്വഹിച്ചു.

പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ മണികണ്ഠൻ, മെമ്പർ പി അബ്ബാസ് തെക്ക്പുറം,

ഡയറ്റ് പ്രിൻസിപ്പാൾ ഡോ :രഘുറാം ഭട്ട്, വിദ്യാ കിരണം കോർഡിനേറ്റർ എം സുനിൽ കുമാർ,കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി ജോസഫ്,ssk ഡിപിഒ മാരായ കെപി രഞ്ജിത്ത്,ടി പ്രകാശൻ,എംഎം മധു സൂധനൻ,ബിപിസി കെ എം ദിലീപ് കുമാർ,ഇ വി നാരായണൻ, സനൽ കുമാർ വള്ളുവ, രമ്യ, സാലിഹ് മാസ്റ്റർ തൊട്ടി, പികെ അബ്ദുറഹ്മാൻ മാസ്റ്റർ, ടിസി സുരേഷ്,സുകുമാരൻ പൂച്ചക്കാട്, എം എ ലത്തീഫ് തൊട്ടി, നിർമല ടീച്ചർ, മജീദ് മെഡിക്കൽ, നൗഷാദ് പൂച്ചക്കാട്, ആയിഷ കെഎച്ച്, രാജേന്ദ്രപ്രസാദ്,സമീർ കെപി, രജനി,തുടങ്ങിയവർ സംസാരിച്ചു.

ഹെഡ് മാസ്റ്റർ കെ ഹരിദാസ് സ്വാഗതവും, പി ടി എ പ്രസിഡന്റ്‌ ഇർഷാദ് തെക്കുപുറം നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.