ചന്ദ്രിക - അറിവിൻ തിളക്കം പദ്ധതിക്ക് പാട്ടയം എ എൽ പി സ്‌കൂളിൽ തുടക്കമായി

 


പാട്ടയം: പാട്ടയം എ എൽ പി സ്കൂളിൽ നടപ്പിലാക്കുന്ന *ചന്ദ്രിക ദിനപത്രം അറിവിൻ തിളക്കം* പദ്ധതിയുടെ ഉദ്ഘാടനം പാട്ടയം ശാഖയിലെ മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാവ് എം പി കമാൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിത്താര ടീച്ചർക്ക് ചന്ദ്രിക ദിനപത്രം നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിൻ - ശാഖാ പ്രചാരണ സമിതി ചെയർമാൻ പി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം റാസിന, പാട്ടയം ശാഖാ മുസ്‌ലിം ലീഗ് സെക്രട്ടറി നാസർ എം.പി, വൈസ് പ്രസിഡണ്ടുമാരായ 

അബ്ദുൽറഹ്മാൻ പി, അബ്ദുൽ കാദർ യു.പി അധ്യാപകരായ ശുബൈബ ടീച്ചർ, മായ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു

          തളിപ്പറമ്പ് സി എച്ച് സെന്റർ - ഷാർജ ചാപ്റ്റർ വൈസ് പ്രസിഡണ്ട് കെ. പി സമീർ പാട്ടയമാണ് ഒരു വർഷത്തേക്കുള്ള ചന്ദ്രിക പത്രങ്ങൾ സ്പോൺസർ ചെയ്തത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.