നായാട്ടുപാറ കുന്നോത്ത് സി.പി.എം പ്രവർത്തകന്റെ സ്കൂട്ടർ തീവെച്ചു നശിപ്പിച്ചു

 


പട്ടാന്നൂർ നായാട്ടുപാറ കുന്നോത്ത് സിപിഎം പ്രവർത്തകന്റെ സ്‌കൂട്ടർ തീവെച്ചു നശിപ്പിച്ചു.


സിപിഎം കുന്നോത്ത് ബ്രാഞ്ച് അംഗവും നായാട്ടുപാറ നന്ദൂസ് ഹോട്ടൽ ഉടമയുമായ മൂലക്കരി കല്യാടൻകണ്ടി ഹൗസിൽ പി മഹേഷിൻ്റെ സ്‌കൂട്ടറാണ് കത്തിച്ചത്.


വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ 50 മീറ്റർ അകലെ കൊണ്ടുപോയാണ് തീവെച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ആണ് സംഭവം. സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു.


സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.