ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ(AODA) 2024-2025 കണ്ണൂർ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 


  (27/6/24) ന് ഇരിട്ടി M2H ഓഡിറ്റോറിയത്തിൽ വെച്ച് AODA കണ്ണൂർ ജില്ലാ ജനറൽ ബോഡി നടന്നു. സംസ്ഥാന കമ്മിറ്റി അംഗം ഹസ്സൻ തൃക്കരിപ്പൂരിന്റെ നേതൃത്വത്തിൽ മുൻ ജില്ല പ്രസിഡന്റ്‌ അൻവർ നടുവിൽ അധ്യക്ഷത വഹിച്ചു. മുൻ ജില്ല സെക്രട്ടറി നൗഷാദ് ഇരിട്ടി വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. ശേഷം 2024-2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ആംബുലൻസ് ഡ്രൈവർമാരെ പൂർണമായും ആരോഗ്യ പ്രവർത്തകരായി അംഗീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം എന്നും, ആംബുലൻസ് ഡ്രൈവർമാർക്ക് ജില്ലാ മോട്ടോർ വാഹന വകുപ്പിന് കീഴിൽ ബോധവൽകരണ ക്ലാസും അവരുടെ അംഗീകാരത്തോട് കൂടിയുള്ള ഐഡന്റിറ്റി കാർഡ് വിതരണം ചെയ്യാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റായി അഷ്‌റഫ്‌ മാട്ടൂലിനെയും ജില്ലാ ജനറൽ സെക്രട്ടറിയായി നൗഷാദ് ഇരിട്ടിയെയും ട്രഷറർ ആയി റംസി പാപ്പിനിശ്ശേരിയെയും യോഗം തിരഞ്ഞെടുത്തു. മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങളായി ശ്രീനിവാസൻ കേളകം, മാത്യു സെബാസ്റ്റ്യൻ അങ്ങാടിക്കടവ്, പ്രസന്നൻ തളിപ്പറമ്പ, കോയ തളിപ്പറമ്പ, മുസ്തഫ തളിപ്പറമ്പ, ഷംനാദ് പഴയങ്ങാടി, നാസർ തണൽ എന്നിവരെയും തിരഞ്ഞെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം