മുണ്ടേരി : മാലിന്യങ്ങൾ കത്തിച്ചു; ക്ലിനിക്കിന് 5000 രൂപ പിഴ

 




മുണ്ടേരി : പൊതുവഴിയിൽ മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെ കൂട്ടിയിട്ട് കത്തിച്ചതിന്

തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് മുണ്ടേരി പഞ്ചായത്തിലെ കാനച്ചേരി മെഡിക്കൽ സെൻ്റർ എന്ന സ്ഥാപനത്തിന് പിഴ ചുമത്തി. പ്ലാസ്റ്റിക് ഉൾപ്പെടെ തരംതിരിക്കാതെ ജൈവ അജൈവ മാലിന്യങ്ങൾ, സിറിഞ്ച് മുതലായ മെഡിക്കൽ മാലിന്യങ്ങളോടൊപ്പം പൊതു റോഡിനരികിൽ കത്തിച്ചതിന് ആണ് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തിയത്. സ്ഥലം സ്വന്തം ചെലവിൽ വൃത്തിയാക്കി ഉടനടി റിപ്പോർട്ട് ചെയ്യാനും ജില്ലാ സ്ക്വാഡ് സ്ഥാപനത്തിന് നിർദ്ദേശം നൽകി.


       പരിശോധനയിൽ

 ജില്ലാ എൻഫോഴ്സ് മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷെരികുൽ അൻസാർ, മുണ്ടേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിൻസിത എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം