കണ്ണൂർ : അശാസ്ത്രീയ മാലിന്യ സംസ്കരണം. ഫ്ളാറ്റുകൾക്ക് 5000 വീതം പിഴ

 






കണ്ണൂർ: ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ പരിധിയിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇൻസിനറേറ്ററിൽ കത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അയ്യായിരം രൂപ വീതം പിഴ ചുമത്തി. ചാലക്കുന്നിലെ പിവിഎസ് ക്ലാസിക്, പിവിഎസ് ഗ്രീൻവാലി എന്നീ ഫ്ലാറ്റുകൾക്കാണ് തദ്ദേശഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തിയത്. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതിയില്ലാതെ നിർമ്മിച്ച ഇൻസിനറേറ്ററുകളിലാണ് മാലിന്യം കത്തിച്ചിരുന്നത്. പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ സ്ക്വാഡ് കണ്ണൂർ നഗരസഭാ കോർപ്പറേഷന് നിർദ്ദേശം നൽകി. 


    ജില്ലാ എൻഫോഴ്സ് മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷെരികുൽ അൻസാർ, കണ്ണൂർ കോർപ്പറേഷൻ സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് കെ. എന്നിവർ പരിശോധനയിൽ പങ്കെടുത്തു..

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.