പാട്ടയം നൂറുൽ ഇസ്ലാം മദ്രസയിൽ *ചന്ദ്രിക ദിനപത്രം നൂറുൽ മആരിഫ്* പദ്ധതിക്ക് തുടക്കമായി

 



പാട്ടയം : മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന 'ചന്ദ്രിക നൂറുൽ മആരിഫ് പദ്ധതിക്ക് കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം നൂറുൽ ഇസ്ലാം മദ്റസയിൽ തുടക്കമായി. മുസ്‌ലിം ലീഗ് 

കൊളച്ചേരി പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സയ്യിദ് ആറ്റ ക്കോയ തങ്ങൾ മദ്രസ സദർ മുഅല്ലിം ഡോ: ഹാരിസ് ദാരിമിക്ക് ചന്ദ്രിക കൈമാറി നിർവഹിച്ചു. പാട്ടയം ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി മുഹമ്മദ്‌ ഹനീഫ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ചന്ദ്രിക പ്രചാരണ സമിതി അംഗം ജാബിർ പാട്ടയം ചന്ദ്രികയെ പരിചയപ്പെടുത്തി.

എം പി കമാൽ, സി കെ മൂസാൻ, അധ്യാപകരായ ശൈഖ് മുഹ് യദ്ദീൻ ബാഖവി, ഷബീർ യമാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

   ഗ്ലോബൽ കെ എം സി സി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി പി ജമാൽ പന്ന്യങ്കണ്ടിയാണ് ഒരു വർഷത്തേക്കുള്ള ചന്ദ്രിക ദിനപത്രങ്ങൾ സ്പോൺസർ ചെയ്തത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..