കണ്ണൂരിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി



കണ്ണൂര്‍: കണ്ണൂരിൽ കാറിലെത്തിയ സംഘം സ്കൂട്ടർഇടിച്ചിട്ട് യുവാ വിനെതട്ടിക്കൊണ്ടുപോയെന്ന് പരാതി. കണ്ണൂർ മുണ്ടേരി സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്. മുണ്ടേരി കൈപ്പക്ക മൊട്ടയിൽരാവിലെയാണ് സംഭവം. രാവിലെ കടയിൽ നിന്ന് വീട്ടിലേ ക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ടശേഷംതട്ടിക്കൊണ്ടുപോവുകയായിരുന്നു. 

വണ്ടിക്കച്ചവടവും സ്ഥലക്കച്ചവടവുമാണ് സുറൂറിൻ്റെ വരുമാന മാര്‍ഗ്ഗം.വണ്ടിക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാട് തർക്കത്തെ തുടർന്ന് കാസര്‍കോട് ജില്ലയിലെപാണത്തൂരിൽ നിന്നുള്ള സംഘമാണ് ഇയാളെതട്ടിക്കൊണ്ടുപോയതെന്നാണ് സംശയം. ചക്കരക്കൽ പൊലീസ് അന്വേഷണം തുടങ്ങി. 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..