റെയിൽവേ സ്റ്റേഷനിൽ നിന്ന് കളഞ്ഞ് കിട്ടിയ സ്വർണ കൈ ചെയിൻ ഉടമയ്ക്ക് തിരികെ ഏൽപിച്ച് പാപ്പിനിശ്ശേരി സ്വദേശിയായ സർക്കാർ ജീവനക്കാരൻ

 




കാസർകോട്: റെയിൽവേ പ്ലാറ്റ് ഫോമിൽ നിന്ന് കളഞ്ഞ് കിട്ടിയ സ്വർണ കൈ ചെയിൻ ഉടമസ്ഥയ്ക്ക് തിരികെ ഏൽപിച്ച് പഞ്ചായത്ത് ജീവനക്കാരൻ മാതൃകയായി. പാപ്പിനിശേരി സ്വദേശിയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനുമായ ഷാനവാസ് ആണ് കൈ ചെയിൻ ഉടമസ്ഥയെ തിരിച്ചേൽപ്പിച്ചത്. ചെറുവത്തൂർ സ്വദേശിനിയും മഞ്ചേശ്വരം എഇഒ ഓഫീസിൽ ജീവനക്കാരിയുമായ പ്രീതയുടെ കൈ ചെയിൻ ആണ് ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെട്ടത്. വെള്ളിയാഴ്‌ച വൈകീട്ട് ആറരയടെയാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ച് കൈ ചെയിൻ നഷ്‌ടപ്പെട്ടത്. പാസഞ്ചർ ട്രെയിനിൽ നിന്ന് ഇറങ്ങി ഒന്നാം പ്ലാറ്റ്‌ഫോമിലുള്ള മാവേലി എക്‌സ്പ്രസ് ട്രെയിൻ കയറിയപ്പോഴാണ് സ്വർണം നഷ്‌ടമായതറിഞ്ഞത്. ഉടൻ തന്നെ സുഹൃത്തുക്കൾ വഴി റെയിൽവേ പൊലീസിന് വിവരം കൈമാറി. പൊലീസും അവസരോചിതമായ ഇടപെടൽ നടത്തിയിരുന്നു.റെയിൽവേ പൊലീസും ക്ലീനിങ് സ്റ്റാഫും ഒന്നാം പ്ലാറ്റ് ഫോമിലും മറ്റും തെരച്ചിൽ നടത്തിയിരുന്നു. സർക്കാർ ജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പുകളിലും വിവരം നൽകിയിരുന്നു. അതിനിടെയാണ് മൂന്നാംപ്ലാറ്റ് ഫോമിൽനിന്ന് ഷാനവാസിന് കൈ ചെയിൻ കളഞ്ഞു കിട്ടിയത്. ഉടമസ്ഥനെ തേടുന്നതിനിടയിൽ റെയിൽവേ പൊലീസിനെ ബന്ധപ്പെട്ടു. അങ്ങനെയാണ് ഉടമസ്ഥനെ കുറിച്ച് വിവരം ലഭിച്ചത്. തിങ്കളാഴ്‌ച കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷനിൽ വച്ച് ഉടമസ്ഥയ്ക്ക് ചെയിൻ കൈമാറി. എഎസ്ഐ എംവി പ്രകാശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പിപി അജയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കൈ ചെയിൻ തിരികെ ഏൽപിച്ചത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം