തളിപ്പറമ്പ് : വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 9 വർഷം തടവും പിഴയും

 



തളിപ്പറമ്പ്: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 9 വര്‍ഷം തടവും 60,000 രൂപ പിഴയും ശിക്ഷ.


വലിയ അരീക്കാമലയിലെ വാളിയാങ്കല്‍ വീട്ടില്‍ ബിപിന്‍ കുര്യന്‍(28)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.


2017 മാര്‍ച്ച് 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കര്‍ണാടക പൂത്തൂരിലെ വെടബട്ട എന്ന സ്ഥലത്തെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.


അന്നത്തെ ചെറുപുഴ എസ്.ഐമാരായ പി.സുകുമാരന്‍, എന്‍.ജെ.ഗിരീഷ് എന്നിവരാണ് കേസന്വേഷിച്ചത്.


പയ്യന്നൂര്‍ സി.ഐയായിരുന്ന എം.പി.ആസാദാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.


3 വകുപ്പുകളിലായാണ് 9 വര്‍ഷം ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.