ചെക്കിക്കുളം: ഇനിഷ്യോ'24 സംഘടിപ്പിച്ചു.

 



ചെക്കിക്കുളം : മാണിയൂർ- പാറാൽ ബദ്‌രിയ്യ വിമൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ ഹയർസെക്കണ്ടറി,ഡിഗ്രി ബാച്ചുകളുടെ പഠനാരംഭം ഇനീഷ്യോ'24 സംഘടിപ്പിച്ചു. സ്ത്രീ വിദ്യാഭ്യാസമേഖലയിൽ 8 വർഷമായി പ്രവർത്തിച്ചു വരുന്ന ബദ്‌രിയ്യ വിമൻസ് കോളേജിൽ നിന്ന് മികച്ച മാർക്ക് നേടി +2 വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും +1 പരീക്ഷയിൽ ഫുൾ A+ നേടുകയും ഉന്നത മാർക്ക് നേടുകയും ചെയ്ത വിദ്യാർത്ഥികളെയും ആദരിച്ചു. ബദ്‌രിയ്യ എജ്യുക്കേഷൻ സെൻ്റർ പ്രസിഡണ്ട് സി.കെ അബ്ദുൽ ഖാദിർ ദാരിമിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് യു എ ഇ നാഷണൽ പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫയാസുൽ ഫർസൂഖ് അമാനി സ്ഥാപന പരിചയം നടത്തി സംസാരിച്ചു. ആദം കുട്ടി മാസ്റ്റർ കീനോട്ട് അവതരിപ്പിച്ചു. മുഹമ്മദ് മുസ്‌ലിയാർ കാലടി, മുസ്തഫ അൽ ഖാസിമി,മുഹമ്മദ് മുസ്ലിയാർ ചെറുവത്തല, ഇസ്മാഈൽ സഖാഫി കാലടി, മിദ്ലാജ് സഖാഫി ചോല, ഹസൻ സഅദി പാലത്തുങ്കര, അബ്ദുസലാം ഹാജി പാലത്തുങ്കര, മൊയ്തീൻ ഹാജി പാലത്തുങ്കര, നൗഫൽ നഈമി ദാലിൽ, ജബ്ബാർ ഹിശാമി, മുഹമ്മദ് അഹ്സനി, അബ്ദുല്ല ഹാജി പാറാൽ, സവാദ് കടൂർ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.