പാപ്പിനിശ്ശേരി ഗവ. വെൽഫേർ എൽ പി സ്കൂളിൽ അറബിക് ക്ലബ്ബിൻ്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ശ്രീമതി നജീറ ടീച്ചർ നിർവ്വഹിച്ചു.






അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

പാപ്പിനിശ്ശേരി ഗവ. വെൽഫേർ എൽ പി സ്കൂളിൽ അറബിക് ക്ലബ്ബിൻ്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ശ്രീമതി നജീറ ടീച്ചർ നിർവ്വഹിച്ചു. ടീച്ചർ എഴുതി പ്രസിദ്ധീകരിച്ച അറബി കവിതാ സമാഹാരം സ്കൂളിന് സമ്മാനിച്ചു. അറബി ക്ലബ്ബിൻ്റെ സ്നേഹോപഹാരം നൽകി നജീറ ടീച്ചറെ ഹെഡ്മിസ്ട്രസ്സ് ടി. പി ഗീത ടീച്ചർ ആദരിച്ചു. 2024- 25 വർഷത്തെ അലിഫ് അറബിക് ക്ലബ്ബ് അംഗങ്ങളെ ചടങ്ങിൽ പ്രഖ്യാപിച്ചു . ക്ലബ്ബ് കൺവീനറായി നാലാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ സൻഹ തെരഞ്ഞെടുക്കപ്പെട്ടു.പാട്ടും കഥകളുമായി ഒരു മണിക്കൂറോളം ടീച്ചർ കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ടി പി ഗീത ടീച്ചർ അധ്യക്ഷയായി. സിന്ധു ടീചർ,അസ്ലം മാസ്റ്റർ, ജിജിഷ ടീച്ചർ, സനൂബ ടീച്ചർ സംബന്ധിച്ചു. ഇബ്രാഹിം മാസ്റ്റർ സ്വാഗതവും സിന്ധു ടീച്ചർ നന്ദിയും ആശംസിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.