ചെങ്ങളായി : തേറളായി എ യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം CHM അധ്യാപകനായ അഷ്‌റഫ്‌ അലി മാസ്റ്റർ നിർവഹിച്ചു

 



വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം 

      തേറളായി എ യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം CHM അധ്യാപകനായ അഷ്‌റഫ്‌ അലി മാസ്റ്റർ നിർവഹിച്ചു. യുവ എഴുത്തുകാരിയും Mind Trainar ഉം ആയ ഹുസ്ന നസ്രിൻ ക്ലാസ്സ്‌ നയിച്ചു. ഹെഡ്‌മിസ്ട്രസ് പുഷ്പലത ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ കൺവീനർ ഖൈറുന്നിസ ടീച്ചർ സ്വാഗത ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്ററും പി. ടി. എ പ്രസിഡണ്ട് ശരീഫ്. പി. പി യും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശാഹുൽ മാസ്റ്റർ നന്ദിയും പറഞ്ഞു. എങ്ങനെ ഒരു നല്ല മനുഷ്യനാവാം എന്ന ലക്ഷ്യം മുറുകെ പിടിച്ചുകൊണ്ട് കവിതയിലൂടെയും കഥയിലൂടെയും പകർന്നു കൊടുത്ത് ക്ലാസ്സ്‌ മുന്നോട്ടു നീങ്ങി. ആടിയും പാടിയും കുട്ടികൾ ക്ലാസ്സ്‌ ആസ്വദിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.