കൊളച്ചേരി പഞ്ചായത്തിൽ ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് @ സ്ട്രീറ്റ് സംഘടിപ്പിച്ചു

 


 കൊളച്ചേരി : ജില്ലയിൽ ജൂൺ 1 മുതൽ 25 വരെ നടന്നുവരുന്ന ചന്ദ്രിക സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിലെ ചേലേരി കൊളച്ചേരി മേഖലകളിലെ

 കടകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഡ്രൈവ് @ സ്ട്രീറ്റ് സംഘടിപ്പിച്ചു

         ചേലേരി മേഖലയിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദും , കൊളച്ചേരി മേഖലയിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിലും നേതൃത്വം നൽകി. 

       കൊളച്ചേരിയിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ നിസാർ,

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ഗ്രാമ പഞ്ചായത്ത് അംഗം കെ പി അബ്ദുൽ സലാം, കെ അബ്ദുറഹ്മാൻ , യൂസുഫ് മൗലവി കമ്പിൽ , റഹീസ് പന്ന്യങ്കണ്ടി , കെ പി യൂസുഫ് കമ്പിൽ, ടി. പി നിയാസ് പങ്കെടുത്തു. 



       ചേലേരിയിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം അബ്ദുൽ അസീസ് , വൈസ് പ്രസിഡണ്ടുമാരായ

 കെ ഷാഹുൽ ഹമീദ്, കെ മുഹമ്മദ് കുട്ടി ഹാജി , പി യൂസുഫ് പള്ളിപ്പറമ്പ്, പഞ്ചായത്ത് സെക്രട്ടറി അന്തായി ചേലേരി, ഖിളർ നൂഞ്ഞേരി, ബഷീർ കാരയാപ്, ടി വി മുഹമ്മദ് കുട്ടി പങ്കെടുത്തു

കമ്പിൽ ഭാഗത്ത് പര്യടനം നാളെയും തുടരും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.